എയ്യൽ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | Kerala |
ജില്ല(കൾ) | തൃശൂർ |
ജനസംഖ്യ | 5,542 (2001) |
സമയമേഖല | IST (UTC+5:30) |
തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലെ പുരാവസ്തുപരമായി പ്രാധാന്യമാർജിച്ചിട്ടുള്ള ഒരു പ്രാചീന ഗ്രാമമാണ് .
1946-ൽ ഇവിടെ നിന്നു കുറേ റോമൻ നാണയങ്ങളും മുദ്രിത (punch marked) നാണയങ്ങളും കണ്ടുകിട്ടി.[1] മുസിരീസ്സിൽ
(കൊടുങ്ങല്ലൂർ) നിന്ന് തിണ്ടിസ്സി (കടലുണ്ടി) ലേക്കുള്ള രാജപാത എയ്യലിലൂടെ കടന്നു പോയിരുന്നു. മുസിരിസ്
പാശ്ചാത്യരുമായുള്ള വാണിജ്യബന്ധം നിമിത്തം കൊടുങ്ങല്ലൂരിനുണ്ടായ ഐശ്വര്യസമൃദ്ധി എയ്യലിനും ലഭിച്ചിരുന്നു.
ഇവിടെ നിന്നു കിട്ടിയ റോമൻ സ്വർണനാണയങ്ങൾ എ. ഡി. ഒന്നാം ശതകത്തിലെ ടൈബീരിയസ്, ക്ലോഡിയസ്,
നീറോ, ട്രാജൻ എന്നിവരുടേതാണ്; റോമൻ വെള്ളി നാണയങ്ങൾ മാർക്ക് ആന്റണി, അഗസ്റ്റസ്സ് സീസർ, ക്ലോഡിയസ്,
നീറോ, യങ് നീറോ എന്നിവരുടെ കാല (ബി. സി. 1-ം ശതകം) ത്തേതും ഇവിടെ നിന്നു ലഭിച്ച (മുദ്രിത) വെള്ളി
നാണയങ്ങൾ ഭാരതത്തിലെമ്പാടുനിന്നും ഉത്ഖനനഫലമായി കിട്ടിയിട്ടുള്ള ഇനത്തിൽ പ്പെട്ടവയാണ്. നാണയ
വിഞ്ജാനികളാണ് ഇവയെ പഞ്ചമാർക്ക് എന്നു വിശേഷിപ്പിച്ചിട്ടുള്ളത്; സംസ്കൃത ഗ്രന്ഥകാരന്മാർ ഇവയ്ക്ക് പുരാണ
ധരണ എന്നിപ്പേരുകൾ കൊടുത്തിരുന്നു. വലിപ്പത്തിലോ കനത്തിലോ രൂപത്തിലോ ഇവയ്ക്ക് ഐകരൂപ്യമില്ല.
ആണ് ഇവയിലെ മുഖ്യ ലോഹഘടകങ്ങൾ. നാണയത്തിന്റെ ഒരുവശത്ത് അച്ചുപയോഗിച്ച് പലതരം മുദ്രകൾ
കൊത്തിയിരിക്കും. പഴക്കം കൂടിയ നാണയങ്ങളുടെ ഒരു വശത്ത് അടയാളമൊന്നും കാണാറില്ല. എന്നൽ
മിക്കതിലും ചില ചെറിയ അടയാളങ്ങൾ കാണാറുണ്ട്. രണ്ടുവശത്തും ധാരാളം അടയാളങ്ങളുള്ള നാണയങ്ങളും
കണ്ടെടുത്തിട്ടുണ്ട്. പലതരത്തിലുള്ള അടയാളങ്ങളിൽ മുന്നൂറിലധികം എണ്ണം തിരിച്ചറിഞ്ഞിരിക്കുന്നു. മനുഷ്യർ,
കാണപ്പെടുന്നു. 2.3 ഗ്രാം മുതൽ 2.9 ഗ്രാം വരെ തൂക്കം ഇവയ്ക്കുണ്ട്. ഇവ തനി ഭാരതീയമായ നാണയങ്ങളിൽ
പഴക്കം കൂടിയവയാണെന്നാണ് നാണയ വിദഗ്ദ്ധന്മാർ അഭിപ്രായപ്പെട്ടിട്ടുള്ളത്. അലക്സാണ്ടർ കണ്ണിങ്ഹാം
ഈ നാണയങ്ങൾ മൂന്ന് കലഘട്ടങ്ങളിൽ ഉണ്ടായവയാണെന്നും ഒടുവിലത്തെ വിഭാഗം ബി. സി. 3-ം ശതകത്തിന്റെ
അന്ത്യത്തിലോ 2-ം ശതകാരംഭത്തിലോ ഉണ്ടായവയാണെന്ന് പ്രസ്താവിച്ചിരിക്കുന്നു. പഴക്കം കൂടിയവ ബി. സി.
8-ം ശതകത്തിൽ ഉണ്ടായവ ആയിരിക്കണം
അകലക്കുന്നം പകുതിയിൽ എലിക്കുളം കരയിൽ നിന്നും കിട്ടിയിട്ടുണ്ട്. കേരളവും പാശ്ചാത്യ രാജ്യങ്ങളും തമ്മിൽ
പുരാതനകാലത്തു നടത്തിയിരുന്ന വ്യാപാര ബന്ധങ്ങളിലേക്കു വെളിച്ചം വീശുവാൻ ഇവ തികച്ചും സഹായകമാണ്.[2]
[തിരുത്തുക]
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.