വര്‍ണ്ണോത്സവം - 2015
എയ്യാല്‍ ശ്രീ മൂകാംബിക വിദ്യാനികേതന്‍ സ്കൂള്‍ സംഘടിപ്പിച്ച വര്‍ണ്ണോത്സവം 2015 പുതിയ തലമുറയുടെ കലാവാസനകളെ പരിപോഷിപ്പിക്കുന്നതിനായി വിദ്യാര്‍ഥികള്‍ക്കുള്ള ചിത്ര രചനാ മത്സരം ചുമര്‍ ചിത്ര കലാകാരന്‍ ശശി കേച്ചേരി ഉദ്ഘാടനം ചെയ്തു.
മൂകാംബിക ട്രസ്റ്റ് ചെയര്‍മാന്‍ പി.ഡി.ഗോപാലന്‍ അധ്യക്ഷത വഹിച്ചു. സാമൂഹ്യ ക്ഷേമ വകുപ്പ് സംസ്ഥാന കോഡിനേഷന്‍ മെമ്പര്‍ കരീം പന്നിത്തടം മുഖ്യാതിഥിയായിരുന്നു. പ്രധാനാധ്യാപിക വസന്ത ഉണ്ണികൃഷ്ണന്‍, ഗോപികൃഷ്ണന്‍, പി.ജി.പ്രിയനേഷ്, ടി.കെ.കണ്ണന്‍, എന്നിവര്‍ പ്രസംഗിച്ചു. (October 2015)
സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
ജോയ് ആലൂക്കാസ് ഫൗണ്ടേഷന്റെയും അമല മെഡിക്കൽ കോേളജ് എന്നിവരുടെയും സേവന തൽപരരുടെയുo സഹകരണത്തോടെ ആര്യോഗ്യമാണ് സമ്പത്ത് എന്ന ആശയം ജനങ്ങളിലേക്ക് എത്തിച്ചു കൊണ്ട് 20 15 ഡിസംബർ 13 ഞായർ ശ്രീ മൂകാoബിക വിദ്യാനികേതൻ വിദ്യാലയത്തിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ശ്രീമതി ജോളി ജോയ്(എം.ഡി ജോളി സിൽക്ക് സ് ) മുഖ്യാതിഥിയായ ചടങ്ങിൽ ശ്രീ. മച്ചാട് വേണു (സിനി ആർട്ടിസ്റ്റ് ) ഉദ്ഘാടന കർമം നിർവ്വഹിച്ചു. സാമൂഹ്യക്ഷേമ വകുപ്പ് സംസ്ഥാന കോർഡിനേഷൻെ മെമ്പർ ശ്രീ കരീം പന്നിത്തടം മുഖ്യ സന്ദേശം നൽകി. വിദ്യാലയ ചെയർമാൻ ശ്രീ പി.ഡി.ഗോപാലൻ അധ്യക്ഷത വഹിച്ചു. വെള്ളറക്കാട് തേജസ് എഞ്ചിനിയറിംഗ് കോളജിലെ വിദ്യാർത്ഥികളുടെ പരിപൂർണ സഹകരണം ക്യാമ്പിലുടനീളം അനുഭപ്പെട്ടു. വിദ്യ ലയത്തിലെ പ്രധാനാധ്യാപിക ശ്രീമതി വസന്ത ഉണ്ണികൃഷ്ണൻ മുഖ്യാതിഥികളെ പരിചയപ്പെടുത്തി. ശ്രീ തോമസ് വാഴക്കാല ,പി.സച്ചിദാനന്ദൻ , സന്ധ്യാ ബാലകൃഷ്ണൻ ,ബിജോയ് മാസ്റ്റർ, എം.എ. ബാലകൃഷ്ണൻ , സ്കൂൾ ക്ഷേമ സമിതി പ്രസിഡണ്ട് ശിവൻ എ യ്യാൽ എന്നിവർ ആശംസകൾ അർപ്പിച്ചു ശ്രീ.പി.പി.ജോസ് ക്യാമ്പ് വിവരണം നൽകി. വിദ്യാലയ ഡയറക്ടർ പി.ജി. പ്രിയനേഷ് നന്ദി രേഖപ്പെടുത്തി
No comments:
Post a Comment