Monday, November 12, 2018

സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ജൂനിയര്‍ പെൺകുട്ടികളുടെ ഹൈജംപ് സ്വർണ്ണമെഡല്‍ നേടിയ സാലിഹ

 💐💐അഭിനന്ദനങ്ങള്‍💐 💐







സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ജൂനിയര്‍ പെൺകുട്ടികളുടെ ഹൈജംപ് മത്സരത്തില്‍പന്നിത്തടം കോണ്‍കോര്‍ഡ് ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സ്വാലിഹ കെ.എച്ചിന്സ്വര്‍ണ്ണ മെഡല്‍. ഇയ്യാൽ കുണ്ടുപറമ്പിൽ ഹമീദ് റജില ദമ്പതികളുടെ മകളാണ്  സ്കൂളിലെ പ്ലസ് വൺ വിദ്യാര്‍ഥിനിയായ സാലിഹ ആദ്യമായാണ് സംസ്ഥാന തലത്തില്‍ സ്വർണ്ണമെഡല്‍ നേട്ടം കൈവരിക്കുന്നത്. കഴിഞ്ഞ 3.വര്‍ഷവും സംസ്ഥാന കായിക മേളയില്‍ മത്സരിച്ചിരുന്നു. 2017ൽ വെള്ളി മെഡല്‍ നേടി ദേശിയ മീറ്റിലേക്ക് സെലക്ഷൻ നേടിയിരുന്നു 2016ൽ വെങ്കല മെഡലും 2015ൽ വെള്ളിമെഡലും കരസ്ഥമാക്കിയിരുന്നു . റിട്ടയേര്‍ഡ്‌ ആര്‍മിയും സ്കൂളിലെ................ കായികാധ്യാപകനുമായ സി.പി. ആന്‍റോ, കായിക അധ്യാപിക സുമ എന്നിവരുടെ ശിക്ഷണത്തില്‍ ചിട്ടയായ പരിശീലനത്തിലൂടെയാണ് സ്വാലിഹ ഈ നേട്ടം കൈവരിച്ചത്. 

No comments:

Post a Comment